പ്രേമം എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് 7 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’ (Gold Malayalam movie) ഓണം റിലീസായി തിയറ്ററുകളില്‍ എത്തുകയാണ്. പൃഥ്വിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വി അവതരിപ്പിക്കുന്ന ഡെയ്ഞ്ചര്‍ ജോഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് പോസ്റ്റര്‍.
അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെമെന്ന് സൂചനയുണ്ട്.