‘ജയ ജയ ജയ ജയഹേ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. . പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്ന് നിര്‍മിക്കുന്ന ചിത്രം കോമഡി എന്‍റര്‍ടെയ്‍നര്‍ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദീപു പ്രദീപാണ് രചന നിര്‍വഹിക്കുന്നത്.
ദര്‍ശന രാജേന്ദ്രനും ബേസിലും മുഖ്യവേഷങ്ങളിലെത്തിയ ‘ജയ ജയ ജയ ജയഹേ’ കുറഞ്ഞ ബജറ്റില്‍ ഒരുക്കി തിയറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ്. ഏറെക്കാലത്തിനു ശേഷം പ്രേക്ഷകരെ തിയറ്ററുകളിലേക്കെത്തിച്ച കോമഡി എന്‍റര്‍ടെയ്നറായാണ് ചിത്രം വിലയിരുത്തപ്പെട്ടത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംങിക്കുന്നതിനാണ് പദ്ധതിടുന്നത്.