പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ പൂജ കഴിഞ്ഞു

പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ പൂജ കഴിഞ്ഞു

അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ” പ്രതിഭ ട്യൂട്ടോറിയൽസ്’. കുറച്ചു പഠിത്തം കൂടുതൽ ഉഴപ്പ് എന്ന ടാഗ്‌ലൈൻ ഓടുകൂടിയാണ് പ്രതിഭ ടൂട്ടോറിയൽസ് എത്തുന്നത്. പ്രദീപിന്റെയും ഭരതന്റെയും ടൂട്ടോറിയൽ കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നല്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുധീഷ്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി ,പാഷാണം ഷാജി, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്.  കൂടാതെ ആർ എൽ വി രാമകൃഷ്ണൻ, മണികണ്ഠൻ, സതീഷ് അമ്പാടി, മനോരഞ്ജൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ഈ സിനിമയുടെ പൂജ കലൂരിലെ  ” അമ്മ”  അസോസിയഷൻ ഹാളിൽ വെച്ച് നടന്നു. കഥ ജോയ് അനാമിക. ചായാഗ്രഹണം രാഹുൽ സി വിമല. ബി കെ ഹരിനാരായണൻ, മനു മൻജിത്,ഹരിത ഹരി ബാബു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നിരിക്കുന്നു. നിത്യാ മാമൻ, ശ്രുതി ശിവദാസ് , പ്രജിത്ത് പ്രസന്നൻ, അയിറൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
എഡിറ്റിംഗ് രജിൻ സി.ആർ. കലാസംവിധാനം മുരളി ബായ്പ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. പ്രോജക്ട് ഡിസൈനർ ഷമീം സുലൈമാൻ.
ഗുഡ് ഡേ  മൂവിസിൻ്റെയും , അനാമിക മൂവീസിൻ്റെയും ബാനറിൽ എ.എം ശ്രീലാൽ പ്രകാശനും ,ജോയി അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 9 ന് കോഴിക്കോട് കോടഞ്ചേരി പരിസരപ്രദേശങ്ങളിൽ ഷൂട്ടിങ് ആരംഭിക്കുന്നു. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Abhilash Raghavan directorial ‘Prathibha Tutorials’ launched with official pooja. Sudheesh essaying the lead role.

Latest