New Updates

പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട്, ലൊക്കേഷന്‍ വിഡിയോയും ചിത്രങ്ങളും കാണാം

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഈ റൊമാന്റിക് ആക്ഷന്‍ ചിത്രത്തില്‍ പുതുമുഖമായിരിക്കും പ്രണവിന്റെ നായികയാകുക എന്നാണ് സൂചന. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.
കഴിഞ്ഞ ദിവസം പറയകാട് നാലുകുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സത്തിന്റെ സെറ്റിട്ടായിരുന്നു ചിത്രീകരണം. ബിജുക്കുട്ടനും ധര്‍മജനും പ്രണവിനു പുറമേ ഈ സംഘടന രംഗത്തില്‍ അണിനിരന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും കാണാം.



About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *