ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ തന്റെ ആദ്യ ചിത്രം വിജയമാക്കി മാറ്റിയ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഉടന്‍ പ്രഖ്യാപിക്കും. ഹിമാലയന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രണവ് പുതിയ ചിത്രത്തിന് സമ്മതം മൂളിക്കഴിഞ്ഞതായാണ് വിവരം. പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത് ആദിയുടെ ഫലം വന്നതിനു ശേഷം മതിയെന്നായിരുന്നു പ്രണവിന്റെ നിലപാട്. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഒരൊറ്റ ചിത്രം എന്ന വ്യവസ്ഥയിലാണ് പ്രണവ് ആദിയില്‍ അഭിനയിച്ചത് എന്ന വിവരം ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും പറഞ്ഞത് ആരാധകരില്‍ നിരാശ സൃഷ്ടിച്ചിരുന്നു.
ആദ്യ ചിത്രം ഹിറ്റാക്കി മാറ്റിയ ഒരു യുവ സംവിധായകനാണ് പ്രണവിന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. പ്രമുഖമായ ഒരു ബാനറായിരിക്കും നിര്‍മാണ്. അതിനിടെ നവാഗതനായ വൈശാഖിന്റെ സംവിധാനത്തില്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തിലും പ്രണവ് നായകനാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
Tags:pranav mohanlal