ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം തല അജിത് കുമാര്‍ ജോയിന്‍ ചെയ്യുക പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെന്ന് സൂചന. നയന്‍താര ചിത്രം അരം നിര്‍മിച്ച കെ ആര്‍ സ്റ്റുഡിയോസിന്റെ രണ്ടാമത്തെ ചിത്രമാണിത്. പ്രഭുദേവ ചിത്രത്തിന്റെ വണ്‍ലൈന്‍ അജിതിനോട് പറഞ്ഞപ്പോള്‍ മുന്നോട്ടുപോകാന്‍ താരം അനുമതി നല്‍കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എച്ച് വിനോദ്, പുഷ്‌കര്‍ ഗായത്രി തുടങ്ങിയ സംവിധായകരും അജിതിനെ തങ്ങളുടെ ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്.
Tags:ajith kumarprabhudeva