പ്രഭാസിന്‍റെ ‘രാധേശ്യാം’ ജൂലൈ 30ന്, ടീസർ കാണാം

പ്രഭാസിന്‍റെ ‘രാധേശ്യാം’ ജൂലൈ 30ന്, ടീസർ കാണാം

പ്രഭാസ് മുഖ്യവേഷത്തിലെത്തുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം എന്നീ നാല് ഭാഷകളിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്.

ഇരുവരും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Prabhas starrer Radhe Shyam will release on July 30th. The RadhaKrishna Kumar directorial has Pooja Hegde as female lead. Here is the new teaser.

Latest Other Language Trailer Video