കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന പൂമരത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന് 2 മണിക്കൂര്‍ 32 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ വൈകിയത് ചിത്രത്തിന്റെ റിലീസ് നീണ്ടു പോകാന്‍ കാരണമായിരുന്നു. 2016ലാണ് പൂമരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഒടുവില്‍ മാര്‍ച്ച് 9ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചെറിയ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീളുകയായിരുന്നു.