തരംഗമായി ‘പൊന്നിയിന്‍ സെൽവന്‍ 2′ ട്രെയിലര്‍

തരംഗമായി ‘പൊന്നിയിന്‍ സെൽവന്‍ 2′ ട്രെയിലര്‍

മണിരത്നത്തിന്‍റെ (Maniratnam) സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്‍റെ’ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ തരംഗമാകുന്നു. ആദ്യ ഭാഗം ബോക്സ് ഓഫിസിലെ വന്‍ വിജയമായതിനു പിന്നാലെയാണ് രണ്ടാം ഭാഗത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ഏറക്കുറേ ആദ്യ ഭാഗത്തിനൊപ്പം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 2023 ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 തിയറ്ററുകളിലെത്തുകയെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രോഡക്ഷന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.
https://youtube.com/watch?v=EnhS3matIoU
കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കിയ ചിത്രത്തില്‍, വിക്രം (Vikram), കാർത്തി (Karthi), ജയം രവി (Jayam Ravi), ഐശ്വര്യ റായ് (Aiswarya Rai), ത്രിഷ (Trisha), ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്നു. പോണ്ടിച്ചേരിയിലും ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയിലുമായാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. എ. ആര്‍. റഹ്മാന്‍ നല്‍കിയ സംഗീതവും കൈയടി നേടി. തമിഴിനു പുറമേ മലയാളം, കന്നഡ, ഹിന്ദി, തെലുുങ്ക് ഭാഷകളിലും ആദ്യ ഭാഗം പുറത്തിറങ്ങി.

Latest Other Language Trailer