കേരളത്തില്‍ 10 കോടി കടന്ന്‘പൊന്നിയിന്‍ സെൽവന്‍ 2′

കേരളത്തില്‍ 10 കോടി കടന്ന്‘പൊന്നിയിന്‍ സെൽവന്‍ 2′

മണിരത്നത്തിന്‍റെ (Maniratnam) സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്‍റെ’ രണ്ടാം ഭാഗവും തിയറ്ററുകളില്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിവസമായ ഇന്ന് പ്രദര്‍നങ്ങള്‍ അവസാനിക്കുമ്പോള്‍ ചിത്രം കേരളത്തില്‍ 10 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഈ സീരിസിലെ ആദ്യ ചിത്രം 500 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കിയ ചിത്രത്തില്‍, വിക്രം (Vikram), കാർത്തി (Karthi), ജയം രവി (Jayam Ravi), ഐശ്വര്യ റായ് (Aiswarya Rai), ത്രിഷ (Trisha), ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്നു. പോണ്ടിച്ചേരിയിലും ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയിലുമായാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. എ. ആര്‍. റഹ്മാന്‍ നല്‍കിയ സംഗീതവും കൈയടി നേടി. തമിഴിനു പുറമേ മലയാളം, കന്നഡ, ഹിന്ദി, തെലുുങ്ക് ഭാഷകളിലും ആദ്യ ഭാഗം പുറത്തിറങ്ങി.

Film scan Latest Other Language