മണിരത്നത്തിന്‍റെ (Maniratnam) സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്‍-1′ (Ponniyin Selvan) ബോക്സ് ഓഫിസിലെ വന്‍ വിജയത്തിനു പിന്നാലെ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തി. ഇപ്പോള്‍ റെന്‍റല്‍ അടിസ്ഥാനത്തിലാണ് ചിത്രം ലഭ്യമായിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ സബ്സ്ക്രൈബേര്‍സിനും ചിത്രം ലഭ്യമാകുമെന്നാണ് വിവരം. ചിത്രം ആഗോള ബോക്സ്ഓഫിസില്‍ 500 കോടി കളക്ഷന്‍ സ്വന്തമാക്കിയതായി നിര്‍മാതാക്കളായ ലൈക്ക പ്രോഡക്ഷന്‍സ് വ്യക്തമാക്കി. തമിഴകത്തു നിന്നും ചിത്രം 230 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ട്.
കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കിയ ചിത്രത്തില്‍, വിക്രം (Vikram), കാർത്തി (Karthi), ജയം രവി (Jayam Ravi), ഐശ്വര്യ റായ് (Aiswarya Rai), ത്രിഷ (Trisha), ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്നു. പോണ്ടിച്ചേരിയിലും ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയിലുമായാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്.
എ. ആര്‍. റഹ്മാന്‍ നല്‍കിയ സംഗീതവും കൈയടി നേടുന്നുണ്ട്. തമിഴിനു പുറമേ മലയാളം, കന്നഡ, ഹിന്ദി, തെലുുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങി. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് വിവരം. ഗോകുലം മൂവീസാണ് പൊന്നിയിന്‍ സെല്‍വന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.