മണിരത്നത്തിന്റെ (Maniratnam) സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്റെ’ (Ponniyin Selvan) ആദ്യ ഭാഗം നാാളെ പുറത്തിറങ്ങുകയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കുന്ന ചിത്രത്തിന്റെ ബുക്കിംഗിന് വന്‍ ആവശ്യകതയാണ് തമിഴ് നാട്ടിലും കേരളത്തിലും മറ്റ് തെന്നിന്ത്യന്‍ സെന്ററുകളിലും അനുഭവപ്പെടുന്നത്. ബോളിവുഡിലും ചിത്രം ചര്‍ച്ചയാകുന്നുണ്ട്. വിക്രം (Vikram), ഐശ്വര്യ റായ് (Aiswarya Rai), ത്രിഷ (Trisha), കാർത്തി (Karthi), ജയം രവി (Jayam Ravi), ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാണ്. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
പോണ്ടിച്ചേരിയിലും ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയിലുമായാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് എ. ആര്. റഹ്മാനാണ് സംഗീതം നല്‍കുന്നത്. തമിഴിനു പുറമേ മലയാളം, കന്നഡ, ഹിന്ദി, തെലുുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് വിവരം. ഗോകുലം മൂവീസാണ് പൊന്നിയിന്‍ സെല്വന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
‘പൊന്നിയിന്‍ സെല്വന് -1’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം