‘പൊളിച്ചടുക്കാം മച്ചാനേ’ സാന്‍റാക്രൂസിലെ പുതിയ വിഡിയോ ഗാനം കാണാം

‘പൊളിച്ചടുക്കാം മച്ചാനേ’ സാന്‍റാക്രൂസിലെ പുതിയ വിഡിയോ ഗാനം കാണാം

ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് നിർമിച്ച് ജോൺസൻ ജോൺ ഫെർണാഡസ് രചനയും സംവിധാനവും നിർവഹിക്കുന്ന സാന്റാക്രൂസിലെ ‘പൊളിച്ചടുക്കാം മച്ചാനെ’ എന്ന ഗാനം പുറത്തിറങ്ങി. സിബു സുകുമാരന്റെ സംഗീത സംവിധാനത്തിൽ വന്നിരിക്കുന്ന ഗാനം അന്തോണി ദാസനാണ് പാടിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. പുതുവത്സര ആഘോഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ ഒരു ഫാസ്റ്റ് നമ്പർ ഗാനമാണ് പൊളിച്ചടുക്കാം മച്ചാനെ. യുവജനങ്ങളെ ഏറെ ആകർഷിക്കുന്ന ഈ പാട്ടിന് മണിക്കൂറുകൾക്കകം തന്നെ വളരെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്റാക്രൂസ് എന്ന നൃത്തസംഘമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് സാന്റാക്രൂസ് പ്രേക്ഷകരിലേക്കെത്തുന്നത്.
അനീഷ് റഹ്ഹ്മാൻ, നൂറിൻ ഷെരീഫ്, രാഹുൽ മാധവ് എന്നിവിർക്കൊപ്പം ഇന്ദ്രൻസ്, അജു വർഗീസ്, മേജർ രവി, കിരൺ കുമാർ, സോഹൻ സീനുലാൽ, അരുൺ കലാഭവൻ, അഫ്സൽ ആചൽ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായെത്തുന്നുണ്ട്. നൃത്തത്തിന്റെ ശക്തമായ അടിത്തറയിൽ വരുന്ന സാന്റാക്രൂസിൽ ശ്രീ സെൽവി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാൻ എന്നിവരാണ് നൃത്ത സംവിധാനം ചെയ്തിരിക്കുന്നത്.

എസ് സെൽവകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കണ്ണൻ മോഹൻ എഡിറ്റിംഗും റോണക്സ് സേവിയർ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. നയന ശ്രീകാന്തിന്റെ വസ്ത്രാലങ്കാരത്തിൽ ഒരുങ്ങുന്ന സാന്റാക്രൂസിന്റെ സംഘട്ടനം മാഫിയ ശശിയുടേതാണ്. ശ്രീകുമാർ ചെന്നിത്തല പ്രൊഡക്ഷൻ കൺട്രോളറായ ചിത്രത്തിന്റെ കലാസംവിധാനം അരുൺ വെഞ്ഞാറമൂടാണ്. 2022 ജനുവരിയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്. വാർത്താ പ്രചരണം പ്രതീഷ് ശേഖർ

Here is a ‘Polichadukkam Machane’ video song from Johnson John Fernandez directorial ‘Santa Crews’. Noorin Sherif, Rahul Madhav, and Aneesh Rahman in lead roles.

Latest Upcoming