നവാഗതനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫിന്‍റെ സംവിധാനത്തില്‍ മുകേഷ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഫിലിപ്‍സ്’ പ്രഖ്യാപിച്ചു. ഇന്നസെന്‍റും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാത്തുക്കുട്ടി സേവ്യറും സംവിധായകനും രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്‍ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജെയ്‍സണ്‍ ജേക്കബ് ജോണ്‍ ഛായാഗ്രഹണവും ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതവും നിര്‍വഹിക്കുന്നു. നിധിന്‍രാജ് അരോളിന്‍റേതാണ് എഡിറ്റിംഗ്.
Mukesh, Noble Babu Thomas, and Navani Devanand essaying lead roles in Alfred Kurian Joseph directorial ‘Philip’s’. Here is the first look poster.