കൊമേഴ്‌സ്യല്‍ വിട്ടുവീഴ്ചകളില്ലാതെ റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് ബോക്‌സ് ഓഫിസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. തിയറ്ററുകളിലെ മികച്ച കളക്ഷനും രണ്ട് സംസ്ഥാനങ്ങളിലെ ചാനലുകളില്‍ നിന്ന് ലഭിച്ച സാറ്റലൈറ്റ് തുകയും ചേര്‍ന്ന് മികച്ച ടോട്ടല്‍ ബിസിനസ് ആണ് ചുരുങ്ങിയ ബജറ്റില്‍ തയാറാക്കിയ ഈ ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലും തമിഴ് നാടിലുമായി ഇപ്പോഴും 15ഓളം റിലീസ് സെന്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഗള്‍ഫ് നാടുകളിലും മികച്ച പ്രകടനമാണ് നടത്തിയത്. മലേഷ്യയിലും പ്രദര്‍ശനം തുടരുന്നുണ്ട്.
കേരളത്തില്‍ നിന്ന് 5 കോടി രൂപയ്ക്കടുത്താണ് ചിത്രം ഇതുവരെ നേടിയത്. തമിഴകത്ത് നിന്ന് 6 കോടി കളക്ഷനും ചിത്രം നേടി. കര്‍ണാടകയില്‍ 46 ലക്ഷം കളക്റ്റ് ചെയ്യാന്‍ പേരന്‍പിനായി. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്ന് മൊത്തമായി 2 കോടിക്കടുത്താണ് ചിത്രം നേടിയത്. ജിസിസി-മലേഷ്യ-മറ്റ് വിദേശ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മൊത്തമായി 3.38 കോടിയാണ് പേരന്‍പ് നേടിയത്. സീ തമിഴ് ചാനലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മികച്ച തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സീ മലയാളത്തിലെ പ്രദര്‍ശനം കൂടി ലക്ഷ്യമിട്ടാണ് ഇത്. 6-8 കോടി സാറ്റലൈറ്റ് തുകയായി ലഭിച്ചിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുള്ള വിവരം. ഓഡിയോ ഉള്‍പ്പടെയുള്ള മറ്റ് റൈറ്റ്‌സില്‍ നിന്നായി 2 കോടിക്കടുത്തും ലഭിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന്റെ ടോട്ടര്‍ ബിസിനസ് 25 കോടിയില്‍ എത്തിയിരിക്കുകയാണ്.
Tags:mammoottyPeranburamsadhana