കൊമേഴ്‌സ്യല്‍ വിട്ടുവീഴ്ചകളില്ലാതെ ഒരുക്കി ഫെസ്റ്റിവലുകളില്‍ കൈയടി നേടിയ ചിത്രം തിയറ്റുകളില്‍ സാധാരണ പ്രേക്ഷകരുടെയും മനം കവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ കാണുന്നത്. റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം പേരന്‍പ് ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ എത്തിക്കഴിഞ്ഞു. ചിത്രത്തിന് മമ്മൂട്ടി ആരാധകര്‍ മാത്രമല്ല ആശംസകളും പിന്തുണയുമായി മറ്റ് താരങ്ങളുടെ ഫാന്‍സുമുണ്ട്.
Kerala Thalapathy Vijay fans conducted @mammukka 's #Peranbu special show for Sabarmati Special School students at @SN_Theatre 🙂 pic.twitter.com/17x3BKoWrx
— Vijay Fans Trends (@VijayFansTrends) February 6, 2019
കഴിഞ്ഞ ദിവസം ഹരിപ്പാട് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത് ദളപതി വിജയ് ഫാന്‍സ് അസോസിയേഷന്‍ ആയിരുന്നു. സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് എസ്എന്‍ തിയറ്ററില്‍ പ്രത്യേക ഷോ നടന്നത്. കേക്ക് മുറിച്ചുള്ള ആഘോഷ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.