മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണിലെ പ്രധാനപ്പെട്ടൊരു സംഗതിയായിരുന്നു മല്‍സരാര്‍ത്ഥികളായ പേളിമാണിയും ശ്രീനിഷും തമ്മില്‍ തുടങ്ങിയ പ്രണയം. ഇരുവരും ഒട്ടേറേ പ്രണയ മുഹൂര്‍ത്തങ്ങളും സംസാരങ്ങളും ബിഗ് ബോസിനകത്ത് കാഴ്ചവെക്കുകയും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെക്ക് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഈ ബന്ധം തകര്‍ന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ എപ്പിസോഡ്. പേളി തന്നെ മനപ്പൂര്‍വം അവോയ്ഡ് ചെയ്യുന്നുവെന്നും രാത്രി സംസാരിക്കാന്‍ വിളിച്ചപ്പോള്‍ വന്നിലെന്നും പകലും താന്‍ ഒറ്റക്കിരുന്നത് അന്വേഷിച്ചില്ലെന്നും ഷിയാസിനോട് ശ്രീനിഷ് പറഞ്ഞിരുന്നു. ഫൈനലില്‍ വിജയിക്കുന്നതിനെ കുറിച്ചുള്ള ടെന്‍ഷനാണ് പേളിക്കെന്നായിരുന്നു ഇരുവരുടെയും സംസാരം.
പിന്നീട് ഇക്കാര്യം ഷിയാസ് പേളിയോട് നേരിട്ട് സംസാരിക്കുകയും പിന്നീട് ഇത് ശ്രീനിഷും പേളിയും തമ്മിലുള്ള വഴക്കില്‍ കലാശിക്കുകയായിരുന്നു. ശ്രീനിഷ് അതിനു മുമ്പ് ഷിയാസിനോട് സൂചിപ്പിച്ചതിനു സമാനമായ രീതിയില്‍ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ പേളി ശ്രീനിഷ് നേരത്തേ നല്‍കിയ മോതിരം തിരികെ നല്‍കുകയും ചെയ്തു. താന്‍ മനപ്പൂര്‍വം ശ്രീനിഷിനെ അവോയ്ഡ് ചെയ്തില്ലെന്നും ക്ഷീണം മൂലം മാറിയിരുന്നതാണെന്നും പിന്നീട് ശ്രീനിഷ് അവോയ്ഡ് ചെയ്‌തെന്നുമാണ് പേളി പറഞ്ഞത്. ഷിയാസുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും പേളിയെ ചൊടിപ്പിച്ചു. എന്നാല്‍ ഷിയാസ് താന്‍ കരയുന്നത് കണ്ടു ചോദിക്കുകയായിരുന്നു എന്നുമാണ് ശ്രീനിഷ് പറയുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ