ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യം ഉണ്ടാകുമെന്ന് ബിജെപി നേരത്തേ പറഞ്ഞിരുന്നതായി നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. കടപ്പ ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കവേയാണ് ബിജെപിയുടെ മുന്‍ സഖ്യ കക്ഷി കൂടിയായ പവന്‍ കല്യാണ്‍ ഇക്കാര്യം പറഞ്ഞത്.
ബിജെപി സ്വയം വലിയ ദേശ സ്‌നേഹികള്‍ ചമഞ്ഞ് മറ്റുള്ളവരോട് കയര്‍ക്കുകയാണ്. ഒരു സമുദായക്കാരും ഇവിടെ ദേശസ്‌നേഹം തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവരേക്കാള്‍ വലിയ ദേശ സ്‌നേഹികളാണ് നമ്മളെന്നും രാജ്യം എത്തിപ്പെട്ട ദുരവസ്ഥ കാരണമാണ് ഇക്കാര്യങ്ങള്‍ പറയേണ്ടി വരുന്നതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.