പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന പക്കാ മാസ്സ് ആക്ഷൻ ചിത്രം “പത്തുതല” നാളെ തിയേറ്ററുകളിലേക്കെത്തും. ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗൺ ഫിലിംസ് ആണ് നിർവഹിക്കുന്നത്. ഒബെലി.എൻ.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിർവഹിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, പ്രിയാ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, അനു സിത്താര, കലൈയരശൻ, ടീജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം
ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന വലിയ റിലീസില്‍ സന്തോഷം അറിയിച്ചും തന്‍റെ മുന്‍ ചിത്രങ്ങള്‍ക്ക് നന്ദി പറഞ്ഞു ചിമ്പു എത്തുന്ന ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Pathu Thala from 30 th March across Kerala in 140 theatres . All Kerala release by crown films … pic.twitter.com/GR7PaZUBBX
— Crownfilms (@crownfilms_) March 29, 2023
പത്തുതലയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം: ജയന്തിലാൽ ഗാഢ, കെ. ഇ. ഗ്യാനവേൽരാജ, കോ പ്രൊഡ്യൂസർ : നെഹ, എഡിറ്റർ : പ്രവീൺ.കെ.എൽ, ആർട്ട് : മിലൻ, ഡയലോഗ് : ആർ.എസ്. രാമകൃഷ്ണൻ, കൊറിയോഗ്രാഫി: സാൻഡി, സ്റ്റണ്ട് : ആർ.ശക്തി ശരവണൻ, കഥ : നാർധൻ, ലിറിക്‌സ് : സ്നേകൻ, കബിലൻ, വിവേക്,സൗണ്ട് ഡിസൈൻ : കൃഷ്ണൻ സുബ്രമണ്യൻ, കളറിസ്റ്റ് : കെ.എസ്.രാജശേഖരൻ, സി.ജി: നെക്സ്ജെൻ മീഡിയ, പി ആർ ഓ: പ്രതീഷ് ശേഖർ.