മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഷറഫുദ്ദീനും (Sharaffudheen) ഗ്രേസ് ആന്‍റണിയും (Grace Antony) മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘പത്രോസിന്‍റെ പടപ്പുകള്‍’ (Pathrossinte Padappukal) ഇന്നു മുതല്‍ തിയറ്ററുകളില്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഡിനോയ് പൗലോസ് (Dinoy Paulose) തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് (Afsal Abdul Latheef) ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ഒരു ഫാമിലി എന്‍റര്‍ടെയ്നറായ ചിത്രം നിര്‍മിച്ചത് മരിക്കാര്‍ എന്റര്‍ടൈന്‍മെസാണ്.
ഡിനോയ് പൗലോസ്, നസ്‌ലെന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിച്ചു. സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ്.
‘പത്രോസിന്‍റെ പടപ്പുകള്‍’ തിയറ്റര്‍ ലിസ്റ്റ് കാണാം