19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ചരിത്രത്തെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’-ന്‍റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. സെപ്റ്റംബറില്‍ 8ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. സിജു വിൽസൺ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കയാദു ലോഹര്‍ ആണ്. ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിയറ്ററുകളിലെത്തിക്കും. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും ചിത്രത്തിലുണ്ട്.
എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്.രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
‘പത്തൊമ്പതാം നൂറ്റാണ്ട്’ മേക്കിംഗ് വിഡിയോ കാണാം