സുരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘പത്താം വളവ്’, ട്രെയിലര്‍ കാണാം

സുരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘പത്താം വളവ്’, ട്രെയിലര്‍ കാണാം

ജോസഫിനു ശേഷം എം.പത്മകുമാർ (M Padmakumar) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്‍റെ (Patham Valavu) ട്രെയിലര്‍ പുറത്തിറങ്ങി. യൂ.ജി.എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനും (Indrajith Sukumaran), സുരാജ് വെഞ്ഞാറമൂടും (Suraj Venjarammood) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം തീർത്തുമൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലർ ആയിരിക്കും. മമ്മൂട്ടിയാണ് ട്രെയിലര്‍ അവതരിപ്പിച്ചത്.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തില്‍ അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി.കെ ഹരിനാരായണൻ, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.

നവീൻ ചന്ദ്ര, നിധിൻ കേനി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട്: രാജീവ് കോവിലകം, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: അയിഷ ഷഫീർ, സ്റ്റണ്ട് കൊറിയോഗ്രാഫി: മാഫിയ ശശി, ചീഫ് അസോസിയേറ്റ്: ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷിഹാബ് വെണ്ണല, മീഡിയ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: മോഹൻ സുരഭി, സേതു അത്തിപ്പിള്ളിൽ, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest Trailer Video