അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഉയരെയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറില്‍ ചിത്രത്തില്‍ പാര്‍വതി എത്തുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയുടെ പല്ലവി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍. ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേഷ് നാരായണന് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എന്ന പുതിയ നിര്‍മാണ കമ്പനി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങള്‍ ലൊക്കേഷനാകും.