പൃഥ്വിക്കൊപ്പം കല്യാണി, ‘ബ്രോ ഡാഡി’ വിഡിയോ ഗാനം കാണാം

പൃഥ്വിക്കൊപ്പം കല്യാണി, ‘ബ്രോ ഡാഡി’ വിഡിയോ ഗാനം കാണാം

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും മുഖ്യ വേഷങ്ങളിലെത്തുന്ന ‘ബ്രോ ഡാഡി’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. ജനുവരി 26ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങും. മോഹന്‍ലാലിന്‍റെ മകനായാണ് പൃഥ്വി എത്തുന്നത്. മോഹന്‍ലാലിന്‍റെ അമ്മ വേഷത്തില്‍ മല്ലിക സുകുമാരന്‍ എത്തുന്നു.

സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. പൃഥ്വി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയിട്ടുള്ളത്.

New video song from Prithviraj Sukumaran directorial BroDaddy is here. Mohanlal, Prithviraj, Meena, Kalyani Priyadarshan in lead roles. Streaming via Disney Hotstar from Jan 26.

Latest Upcoming