‘പാല്‍തു ജാന്‍വര്‍’ തിയേറ്റർ ലിസ്റ്റ് കാണാം

‘പാല്‍തു ജാന്‍വര്‍’ തിയേറ്റർ ലിസ്റ്റ് കാണാം

നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘പാല്‍തു ജാന്‍വര്‍’ നാളെ (സെപ്റ്റംബർ 2) തീയേറ്ററുകളിൽ എത്തുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രം ഫ എന്റർടെയ്നർ സ്വഭാവത്തിലുള്ളതാണ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിനായി രചന നിര്‍വഹിച്ചിരിക്കുന്നത്.



ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.സംഗീതം – ജസ്റ്റിന്‍ വര്‍ഗീസ്, കല സംവിധാനം – ഗോകുല്‍ ദാസ്. എഡിറ്റിങ്ങ് – കിരണ്‍ ദാസ്. അമല്‍ നീരദ്, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരുടെ അസോസിയേറ്റായായിരുന്നു സംഗീത് പി. രാജന്‍.

Film scan Latest