അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘പകലും പാതിരാവും’ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങി. വാഗമണ്‍ പ്രധാന ലൊക്കഷനായ ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്നാണ് സൂചന. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ അജയ് വാസുദേവ് ആദ്യമായാണ് മറ്റൊരു നായക നടനൊപ്പം ഒന്നിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു
കെ.യു.മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും വിവിധ വേഷങ്ങളില്‍ എത്തുന്നു. നിഷാദ് കോയ തിരക്കഥ ഒരുക്കിയ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് സ്റ്റീഫൻ ദേവസ്സി ആണ്. ഗാനങ്ങൾ – സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – റിയാസ് ബദർ
കലാസംവിധാനം.ജോസഫ് നെല്ലിക്കൽ കോസ്റ്റ്യും – ഡിസൈൻ.- ഐഷാ സഫീർ സേട്ട്.
മേക്കപ്പ് -ജയൻ പൂങ്കുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉനൈസ്, എസ്. സഹസംവിധാനം – അഭിജിത്ത്.പി- ആർ.. ഷഫിൻ സുൾഫിക്കർ ,സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്. ഓഫീസ് നിർവ്വഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ജിസൻ പോൾ പ്രൊഡക്ഷൻ കൺട്രോളർ.സുരേഷ് മിത്രക്കരി . പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ – കോ- പ്രൊഡ്യുസേർസ് – ബൈജു ഗോപാലൻ – വി .സി .പ്രവീൺ. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
Shooting for Ajay Vasudev directorial ‘Pakalum Pathiravum’ wrapped. Kunchacko Boban and Rajisha Vijayan in lead roles. Gokulam Gopalan bankrolling this thriller movie.