‘പടവെട്ട്’ നവംബര്‍ 25ന് നെറ്റ്ഫ്ളിക്സില്‍

‘പടവെട്ട്’ നവംബര്‍ 25ന് നെറ്റ്ഫ്ളിക്സില്‍

നിവിന്‍ പോളിയുടെ (Nivin Pauly) പുതിയ ചിത്രം പടവെട്ട് (Padavettu) നവംബര്‍ 25 മുതല്‍ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടങ്ങും. ലിജു കൃഷ്ണയുടെ (Liju Krishna) സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ സ്വന്തമാക്കിയെങ്കിലും ബോക്സ് ഓഫിസില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും യൂഡ്‍ലി ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്.

മലബാറിലെ മാലൂർ എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അവിടുത്തെ നാട്ടുകാരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് പടവെട്ടിന്‍റെ സംഗീതം നല്‍കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു ബിബിന്‍ പോളാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തമിഴ് സിനിമ അരുവിയിലെ പ്രകടനത്തിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ അതിഥി ബാലനാണ് പടവെട്ടിലെ നായിക.

Latest OTT