നിവിന്‍ പോളിയുടെ പടവെട്ടിന് പാക്കപ്പ്

നിവിന്‍ പോളിയുടെ പടവെട്ടിന് പാക്കപ്പ്

നിവിന്‍ പോളിയുടെ (Nivin Pauly) പുതിയ ചിത്രം പടവെട്ടിന്‍റെ (Padavettu) ഷൂട്ടിംഗ് പൂര്‍ത്തിയായി. ലിജു കൃഷ്ണയുടെ (Liju Krishna) സംവിധാനത്തില്‍ ആരംഭിച്ച ചിത്രം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും യൂഡ്‍ലി ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേയാണ് സംവിധായകന്‍ ലിജു കൃഷ്ണയെ ലൈഗീകാരോപണത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സണ്ണി വെയ്ന്‍ (Sunny Wayne) ചിത്രത്തിന്‍ ബാക്കി രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ഏറ്റെടുത്തു.

മലബാറിലെ മാലൂർ എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അവിടുത്തെ നാട്ടുകാരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഗോവിന്ദ് വസന്തയാണ് പടവെട്ടിന്‍റെ സംഗീതം നല്‍കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു ബിബിന്‍ പോളാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തമിഴ് സിനിമ അരുവിയിലെ പ്രകടനത്തിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ അതിഥി ബാലനാണ് പടവെട്ടിലെ നായിക.

Latest Upcoming