‘സിബിഐ 5 ദി ബ്രെയ്ന്‍’ ഷൂട്ടിംഗ് പൂർത്തിയായി

‘സിബിഐ 5 ദി ബ്രെയ്ന്‍’ ഷൂട്ടിംഗ് പൂർത്തിയായി

മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty ( വീണ്ടും സേതുരാമയ്യര്‍ സിബിഐ (Sethuramayyar CBI) എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘സിബിഐ 5 ദി ബ്രെയ്നി’ന്റെ (CBI5 Tht Brain) ഷൂട്ടിംഗ് പൂർത്തിയായി. കെ മധു (K Madhu) സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായാണ് തിയറ്ററുകളിലെത്തുക.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ട്.

Latest Upcoming