ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”ക്ക് പാക്കപ്പ്

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”ക്ക് പാക്കപ്പ്

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.

ധ്യാൻ ശ്രീനിവാസനെ കൂടാതെ ജോണി ആൻ്റണി, ജാഫർ ഇടുക്കി, കലാഭവൻ നാരായണൻകുട്ടി, സുനിൽ ബാബു, ലിജോ ഉലഹന്നാൻ, ജോർഡി പൂഞ്ഞാർ, റോയ് തോമസ് പാല, പൊന്നമ്മ ബാബു, ഉഷ, അഖില നാഥ്, ബബിത ബഷീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം കെൻ ഡി സിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജാഫർ ഇടുക്കിയും എത്തുന്നു.

എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സന്തോഷ് അണിമ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ്.എസ്.നായർ, കോസ്റ്റ്യൂം: ശരണ്യ ജീബു, മേക്കപ്പ്: അമൽ ചന്ദ്രൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: പവിത്രൻ അണിമ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest Upcoming