‘ സ്വപ്നസുന്ദരി ‘ക്ക് പാക്കപ്പ്

Swapna Sundari
Swapna Sundari

കെ . ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്‌നസുന്ദരി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. എസ്.എസ്‌. പ്രൊഡക്ഷൻസിന്റെ ബാനറിൽ സലാം ബി.റ്റി, സുബിൻ ബാബു എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. റോയിറ്റയുടെ കഥയ്ക്ക് സീതു ആൻസൻ തിരക്കഥയും സംഭാഷണവും രചിക്കുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണിത്‌. ഡോ :രജിത്കുമാർ, ശിവജി ഗുരുവായൂർ, മുഹമ്മദ്‌ സാജിദ് സലാം, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി,, സാനിഫ് അലി, ഷാരോൺ സഹിം, ഡോ:ഷിനു ശ്യാമളൻ, ഷാൻസി സലാം,, പ്രദീപ് പള്ളുരുത്തി, ബെന്നി പുന്നാരം, നിഷാദ് കല്ലിംഗൽ, ബാലസൂര്യ, അജയൻ പുറമല, ജിന്റോ, ദിവ്യാ തോമസ്, ഷാർലറ്റ് സജീവ്, മനീഷ മോഹൻ
തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം : റോയിറ്റ, സനൂപ് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :ഷാജു സി.ജോർജ്. ഗാനരചന: സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല,ജെറിൻ രാജ്, ഫെമിൻ ഫ്രാൻസിസ്, ഹംസ
കുന്നത്തേരി. സംഗീത സംവിധാനം : അജിത്ത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹന കൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്
ഗായകർ : നജിം അർഷാദ്, പ്രദീപ്
പള്ളുരുത്തി, സിദ്ധാർത്ഥ് ശങ്കർ, ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി, ശോഭ ശിവാനി, ദേവി നന്ദന, മിഥുന്യാ ബിനീഷ്. എഡിറ്റിംഗ് : ഗ്രേസൺ. മേക്കപ്പ്: ഷിനു ഓറഞ്ച്, കലാസംവിധാനം : സണ്ണി സംഘമിത്ര. കോറിയോഗ്രാഫി : ബിനീഷ്കുമാർ കൊയിലാണ്ടി. അസോസിയേറ്റ് ഡയറക്ടർമാർ : സീതു ആൻസൻ, സാജിദ് സലാം, മധു ആർ. പിള്ള, ആഷിഖ്. പ്രൊഡക്ഷൻ കൺട്രോളർ: ഷാൻസി സലാം. പിആർ ഒ :റഹിം പനവൂർ.
മൂന്നാർ, പൂപ്പാറ, തലയോലപ്പറമ്പ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Its pack up for KJ Philip directorial ‘Swapna Sundari’. Dr.Rajith Kumar essaying the lead role.

You may also like...

Leave a Reply

Your email address will not be published. Required fields are marked *