ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം എലോണിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ന്നത്. ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയത് എന്നാണ് സൂചന. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
രാജേഷ് ജയറാം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംഗ് നേരത്തേ ഷാജികൈലാസ് തുടങ്ങിവെച്ചിരുന്നു. എലോണ്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇനി ഈ ചിത്രത്തിലേക്ക് അദ്ദേഹം കടക്കുക. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് എലോണിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.
It’s Pack up for Shaji Kailas directorial Mohanlal starrer’Alone’. Written by Rajesh Jayaram.