‘പാച്ചുവും അത്ഭുതവിളക്കും’ 26 മുതല്‍ പ്രൈം വീഡിയോയില്‍

‘പാച്ചുവും അത്ഭുതവിളക്കും’ 26 മുതല്‍ പ്രൈം വീഡിയോയില്‍

അഖില്‍ സത്യന്‍ (Akhil Sathyan) കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ (Fahadh Faasil) ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ (‘Pachuvum AlbhuthaVilakkum’) തിയറ്ററുകളില്‍ താരതമ്യേന നല്ല പ്രകടനം നടത്തിയ ചിത്രമാണ്. കാര്യമായ പ്രൊമേഷനുകളില്ലാതെ എത്തിയ ചിത്രം ആഗോള ബോക്സ്ഓഫിസില്‍ 15 കോടി രൂപയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് മേയ് 26ന് നടക്കും.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ലഭ്യമാകുക. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം. സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിച്ചത്.

Latest OTT