‘പാച്ചുവും അത്ഭുതവിളക്കും’ വാരാന്ത്യത്തില്‍ നേടിയത്

‘പാച്ചുവും അത്ഭുതവിളക്കും’ വാരാന്ത്യത്തില്‍ നേടിയത്

അഖില്‍ സത്യന്‍ (Akhil Sathyan) കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ (Fahadh Faasil) ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ (‘Pachuvum AlbhuthaVilakkum’) തിയറ്ററുകളില്‍ താരതമ്യേന മികച്ച പ്രകടനം നടത്തുകയാണ്. നര്‍മ സ്വഭാവത്തില്‍ ഒരുങ്ങിയ ചിത്രം കാര്യമായ പ്രൊമോഷനുകളില്ലാതെയാണ് എത്തിയത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ചിത്രം 2 കോടി 70 ലക്ഷം രൂപയ്ക്കടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം. സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിച്ചത്.

Film scan Latest