ജെ.സി ഡാനിയേല്‍ പുരസ്കാരം 23ന് ജയചന്ദ്രന് സമ്മാനിക്കും

ജെ.സി ഡാനിയേല്‍ പുരസ്കാരം 23ന് ജയചന്ദ്രന് സമ്മാനിക്കും

മലയാള സിനിമാ മേഖലയ്ക്ക് നല്‍കിയ ആയുഷ്കാല സംഭാവനകളെ പരിഗണിച്ച് നല്‍കുന്ന ജെ.സി ഡാനിയേല്‍ പുരകാരത്തിന്‍റെ നിറവിലാണ് മലയാളികളുടെ പ്രിയ ഭാവഗായകന്‍ ജയചന്ദ്രന്‍. ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കുക. ഇന്നലെയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെസി ഡാനിയേല്‍ അവാര്‍ഡ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമായാണ് കണക്കാക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Veteran singer P Jayachandran will be honored with the JC Daniel award on Dec 23rd.

Latest Starbytes