നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മലയാള സിനിമാ- സാഹിത്യ ലോകം. ഇന്നു പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതനായി ഏറേ നാള്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയനായ അദ്ദേഹം മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ബണ്ണിന്‍റെ തിരക്കഥ ഒരുക്കിയാണ് സിനിമയില്‍ സജീവമായത്. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ‘ ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തത് അദ്ദേഹമാണ്. 40 ഓളം ചിത്രങ്ങളില്‍ അഭിനേതാവായി എത്തിയും അദ്ദേഹം കൈയടി നേടി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായകനായി എത്തിയ എടക്കാട് ബറ്റാലിയന്‍ ആണ് അദ്ദേഹത്തിന്‍റെ തിരക്കഥയില്‍ അവസാനം പുറത്തുവന്ന ചിത്രം.
Writer cum actor P Balachandran passed away. He was acknowledged with many honors.