ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ‘റോക്കറ്ററി ദ നമ്പി ഇഫക്റ്റ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയാണ് നടന്‍ മാധവന്‍. നമ്ബി നാരായണനായി ചിത്രത്തില്‍ അഭിനയിക്കുന്നതും മാധവനാണ്. ചിത്രം ആനന്ദ് മഹാദേവനാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില തിരക്കുകളെ തുടര്‍ന്ന് ആനന്ദ് പിന്‍മാറുകയായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംവിധാന സഹായിയായി മാധവന്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ സൂര്യയും ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നു. ഹിന്ദി പതിപ്പിലാമ് ഷാറൂഖ് ഉണ്ടാകുക.
ഐഎസ്‌ആര്‍ഒ ചാരക്കേസാണ് റോക്കറ്ററിയുടെ പ്രധാന ഫോക്കസ്. വ്യത്യസ്ത ലുക്കുകളില്‍ ചിത്രത്തില്‍ മാധവന്‍ എത്തുന്നുണ്ട്. ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്‌ആര്‍ഒ സ്പൈ കേസ്’ എന്ന നമ്ബി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തില്‍ മാധവന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Here is the trailer for Madhavan’s ‘Rocketary- The Nambi effect’ Madhavan essaying the lead character and directing the movie.