‘ഒറ്റ്’ റിലീസ് സെപ്റ്റംബര്‍ 8ന്

‘ഒറ്റ്’ റിലീസ് സെപ്റ്റംബര്‍ 8ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ‘ഒറ്റ്’ സെപ്റ്റംബര്‍ 8ന് തിയറ്ററുകളിലെത്തും. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 2ന് തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഓണത്തിന് മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടി റിലീസാകുന്ന സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്ന തിയറ്ററുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ വന്‍റിലീസായി എത്താനിരുന്ന പൃഥ്വിരാജ് ചിത്രം ‘ഗോള്‍ഡ്’ റിലീസ് നീട്ടിയ സാഹചര്യത്തില്‍ ഓണദിനത്തില്‍ റിലീസ് തീരുമാനിക്കുകയായിരുന്നു.

രണ്ടകം എന്ന പേരില്‍ തമിഴിലും ചിത്രം എത്തുന്നുണ്ട്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണി അരവിന്ദ് സാമി ഒരു മലയാള ചിത്രത്തിലേക്ക് എത്തുന്നത്. തെലുങ്കിലെ ശ്രദ്ധേയയായ താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയത് എസ് സജീവാണ്. ഛായാഗ്രഹണം വിജയ്‍യും സംഗീതം എഎച്ച് കാഷിഫും നിര്‍വ്വഹിച്ചു. ജാക്കി ഷ്റോഫും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്.

Latest Upcoming