94-മത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘കോഡ’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനായി വില്‍ സ്മിത്തും നടിയായി ജെസിക്ക ചസ്റ്റനെയും തെരെഞ്ഞെടുത്തു.’കിംഗ് റിച്ചാര്‍ഡ്’ എന്ന സിനിമയിലെ പ്രകടനം വില്‍ സ്മിത്ത് ഓസ്‌കാര്‍ നേടിക്കൊടുത്തപ്പോള്‍ ‘ഐസ് ഓഫ് ടാമി ഫയെ’ എന്ജെന ചിത്സിരം ജെസിക്ക ചസ്റ്റന് പുരസ്കാരം നേടിക്കൊടുത്തു.
‘കോഡ’യിലെ അഭിനയത്തിന് ട്രോയ് കോട്‍സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‍സര്‍. 2014ല്‍ പുറത്തിറങ്ങിയ ‘ലാ ഫാമിലി ബെലിയര്‍’ എന്ന ഫ്രഞ്ച് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട തയാറാക്കപ്പെട്ട ഹോളിവുഡ് ചിത്രമാണ് ‘കോഡ’.
മറ്റു പുരസ്‌കാര ജേതാക്കള്‍
മികച്ച സംവിധായിക/ സംവിധായകന്‍ ജെയിന്‍ കാമ്ബയിന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്), മികച്ച ഗാനം ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ), മികച്ച ഡോക്യുമെന്ററി ചിത്രം (സമ്മര്‍ ഓഫ് സോള്‍), മികച്ച ചിത്രസംയോജനം ജോ വാക്കര്‍ (ഡ്യൂണ്‍), മികച്ച സംഗീതം (ഒറിജിനല്‍) ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍), മികച്ച അവലംബിത തിരക്കഥ സിയാന്‍ ഹെഡെര്‍ (കോഡ), മികച്ച തിരക്കഥ (ഒറിജിനല്‍) കെന്നത്ത് ബ്രാന(ബെല്‍ഫാസ്റ്റ്), മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം (ദ ലോംഗ് ഗുഡ്‌ബൈ), മികച്ച വസ്ത്രാലങ്കാരം ജെന്നി ബെവന്‍ (ക്രുവല്ല), മികച്ച അന്താരാഷ്ട്ര ചിത്രം ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍), മികച്ച സഹനടന്‍ ട്രോയ് കൊട്‌സര്‍ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം എന്‍കാന്റോ, മികച്ച മേക്കപ്പ്, കേശാലങ്കാരം ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്),മികച്ച വിഷ്വല്‍ എഫക്‌ട് പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍) മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്‌ട്) ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍, മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍), മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍, മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍, മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍), മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്കാരവും നേടി.