ജി.ആര്‍. ഇന്ദുഗോപന്‍റെ ശ്രദ്ധേയമായ ചെറുകഥ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ ആധാരമാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ ഓണം റിലീസായി തിയറ്ററുകളിലെത്തുകയാണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ പത്മപ്രിയ നായികയാകും. ഏറെക്കാലത്തിനു ശേഷം പത്മപ്രിയ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
Oru Thekkan Thallu Case Official Trailer#OruThekkanThalluCase (Malayalam) – movie directed by #SreejithN starring #BijuMenon, @roshanmathew22, @Padmapriya_Offl, @NimishaSajayan in lead roles. The music composed by #JustinVarghese#E4Entertainmenthttps://t.co/QeL2mi8MY8
— Cinema Bucket (@BucketCinema) August 28, 2022
രാജേഷ് പിന്നാടനാണ് തിരക്കഥ–സംഭാഷണം. ഇ ഫോർ എന്റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്‌ഷന്‍സ്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച മോഹൻലാൽ–പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി ‘യുടെ സഹ എഴുത്തുകാരന്‍ കൂടിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ശ്രീജിത്ത്.