അബുദാബിയില്‍ നടന്ന ‘ ഒന്നാണ് നമ്മള്‍’ താരനിശയ്ക്കായി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. താര സംഘടന അമ്മയും ഏഷ്യാനെറ്റും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യവിരുന്ന് ഉടന്‍ സംപ്രേഷണം ചെയ്യും. നവകേരള നിര്‍മിതിക്കായുള്ള സഹായം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഹണി റോസിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചണിനിരന്ന രസകരമായ ഒരു സ്‌കിറ്റിന്റെ രംഗങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ പ്രൊമോ കാണാം.