വണ്‍ ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്ളിക്സില്‍

ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തിയ ‘വണ്‍’ ഏപ്രില്‍ 27ന് നെറ്റ്ഫ്ളിക്സില്‍ എത്തും. തിയറ്ററുകളില്‍ ശരാശരി പ്രകടനം കാഴ്ചവെക്കാനായ ചിത്രം ടോട്ടല്‍ ബിസിനസില്‍ ഹിറ്റ് ചാര്‍ട്ടിലേ്‍ ഇടം നേടിയിട്ടുണ്ട്. നിമിഷ സജയന്‍, മാത്യു തോമസ്, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിച്ചു.

ഇഷാനി കൃഷ്ണകുമാര്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റൈറ്റ് ടു റീകോള്‍ എന്ന വിഷയം പ്രമേയമാക്കുന്ന ചിത്രം റിലീസ് ഘട്ടത്തില്‍ പല ഗൌരവമുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുപന്നു

Mammootty’s ‘One’ is streaming via NetFlix from April 27th. The Santhosh Viswanath directorial was an average hit on box office. Script by Bobby-Sanjay.

Film scan Latest