സംവിധായകന്‍ ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ “നല്ല സമയം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ റിലീസ് ആയെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. നായകനായ ഇർഷാദിനും വിജീഷിനും(നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററിൽ എത്തുന്നുണ്ട്. പോസ്റ്റർ ടാഗ് ലൈനിൽ പറഞ്ഞ പോലെ ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണർ തന്നെ ആയിരിക്കും നല്ല സമയം എന്ന് കളർഫുൾ ആയ ഡിസൈനിൽ ഒരുക്കിയ ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നു.
ഒമർ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭം കോമഡി എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു.
നവാഗതനായ കളന്തൂർ നിർമിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത് ആണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്.
ഇറങ്ങിയ പോസ്റ്റർ വച്ചാണേൽ മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് സ്റ്റോണർ കോമഡി നമുക്ക് നവംബറിൽ തിയറ്ററിൽ കാണാം. പി ആർ ഓ പ്രതീഷ് ശേഖർ