നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തമാശ’യുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി എത്തുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണ് തമാശ. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് റെക്‌സ് വിജയനും ഷഹബാസ് അമനുമാണ്.
Here is the Official Teaser of The Movie Thamaasha Directed by Ashraf Hamza. Vinay Fort playing the lead role. Sameer Thahir producing the movie.