“ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Pothuval) സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ന്നാ, താന്‍ കേസ് കൊട്’ (Nna than case kodu). കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 11-നാണ് ചിത്രം തിയറ്ററുകളിലെത്തുക.
സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ നിര്‍മാണത്തിലും കുഞ്ചാക്കോ ബോബനു പങ്കാളിയാണ്.വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘ന്നാ, താന്‍ കേസ് കൊട്’ ട്രെയിലര്‍ കാണാം