‘തുറമുഖം’ നാളെ മുതൽ, തിയേറ്റർ ലിസ്റ്റ് കാണാം

‘തുറമുഖം’ നാളെ മുതൽ, തിയേറ്റർ ലിസ്റ്റ് കാണാം

നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ റിലീസ് നാളെ. സെന്‍സറിംഗ് പൂര്‍ത്തിയായി യു/എ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ചിത്രം ഔദ്യോഗികമായി മൂന്നുതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവയ്ക്കപ്പെടുകയായിരുന്നു എന്നാൽ ഇപ്പോൾ പ്രതിസന്ധികൾ എല്ലാം അവസാനിപ്പിച്ചുകൊണ്ടാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് കാണാം

നിമിഷ സജയന്‍ നായികയായി എത്തുന്നു. സുദേവ് നായരാണ് പ്രധാന വില്ലന്‍. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന തുറമുഖം, കൊച്ചി തുറമഖം പശ്ചാത്തലമാക്കിയുള്ള പിരീഡ് ഡ്രാമയാണ്. 1930-40 കാലഘട്ടത്തിലെ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും രാജീവ് രവി തന്നെ.

തുറമുഖം എന്ന പേരില്‍ കെ എം ചിദംബരം രചിച്ച നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ചിത്രമെന്നും സൂചനയുണ്ട്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വന്‍ കാന്‍വാസിലാണ് ചിത്രം തയാറാക്കിയിട്ടുള്ളത്.

Film scan Latest