വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് നിവിന്‍ പോളി മുഖ്യ വേഷത്തിലെത്തുന്ന ‘താരം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. കഴിഞ്ഞ ദിവസം മണാലിയിലാണ് ഔദ്യോഗിക പൂജയ്ക്ക് ശേഷം ചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കമിട്ടത്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക. വിനയ് ഫോര്‍ട്ടും കയാദു ലോഹറും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വിവേക് രഞ്ജിതിന്‍റേതാണ് രചന. പ്രദീപ് എം വര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രാഹുല്‍ രാജാണ് സംഗീതം നല്‍കുന്നത്. പോളി ജൂനിയര്‍ പിക്ചേര്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എഡിറ്റിംഗ് അര്‍ജു ബെന്‍.