നടന്‍ നിരഞ്ജ് മണിയന്‍ പിള്ള വിവാഹിതനായി. മണിയന്‍ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജും പാലിയം കൊട്ടാര കുടുബാംഗമായ നിരഞ്ജനയും തമ്മിലുള്ള വിവാഹം ഇന്നു രാവിലെ 9.30നുള്ള മൂഹൂര്‍ത്തത്തിലാണ് നടന്നത്. പാലിയം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തു നിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകന്‍ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ചടങ്ങുകളിലുടനീളം സജീവ സാന്നിധ്യമായിരുന്നു.
മണിയൻപിള്ള രാജുവിന്‍റെയും ഭാര്യ ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് നിരഞ്ജ് പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം, വിവാഹ ആവാഹനം എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനിംഗ് ബിരുദധാരിയാണ്. ഡിസംബര്‍10ന് തിരുവനന്തപുരത്ത് വിവാഹ റിസപ്ഷന്‍ നടത്തും.