New Updates
  • ചേരന്റെ ഓട്ടോഗ്രാഫ് 2 വരുന്നു

  • ടോവിനോയുടെ ലൂക്ക ഇന്‍വെസ്റ്റിക്കേഷന്‍ ത്രില്ലര്‍

  • കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ കീര്‍ത്തി സുരേഷ്

  • അടുത്ത ചോദ്യം തിയറ്ററുകളിലേക്ക്, ട്രെയ്‌ലര്‍ കാണാം

  • ലൂസിഫര്‍ 2 ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് പ്രിഥ്വിരാജ്

  • ജീവ, സണ്ണി വെയ്ന്‍- ജിപ്‌സി ട്രെയ്‌ലര്‍ കാണാം

  • പ്രിഥ്വിരാജിന്റെ ബ്രദേര്‍സ് ഡേ ജിസിസിയില്‍ എത്തിക്കുന്നത് വേള്‍ഡ് വൈഡ് ഫിലിംസ്

  • വര്‍ഷങ്ങള്‍ക്കു ശേഷം ലൈല തിരിച്ചുവരുന്നു, ഫോട്ടോഷൂട്ട് കാണാം

  • ദുല്‍ഖറിന്റെ സോയാ ഫാക്റ്റര്‍ സെപ്റ്റംബറിലേക്ക് നീട്ടി

  • മമ്മൂട്ടിയുടെ ജോണ്‍ എബ്രഹാം പാലക്കല്‍ ജൂലൈ 5ന് എത്തും

ജീത്തു ജോസഫ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി നിഖില വിമല്‍

മലയാളത്തില്‍ തുടര്‍ വിജയങ്ങളിലൂടെ ശ്രദ്ധേയയായ നിഖില വിമല്‍ ഇപ്പോള്‍ തമിഴത്തും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുകയാണ്. കാര്‍ത്തി, ജ്യോതിക, സത്യരാജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകുന്നത് നിഖിലയാണ്. നേരത്തേ വെട്രിവേല്‍, കിടാരി പഞ്ചു മിട്ടായ് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നിഖില അഭിനയിച്ചിരുന്നു. അടുത്തിടെ വന്‍വിജയമായി മാറിയ ഞാന്‍ പ്രകാശനിലും ഇപ്പോള്‍ തിയറ്ററുകളിലോടുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലും നിഖിലയാണ് നായിക.

സഹോദരങ്ങളായാണ് കാര്‍ത്തിയും ജ്യോതികയും ചിത്രത്തില്‍ എത്തുന്നത്. ഇവരുടെ അച്ഛന്റെ വേഷത്തില്‍ സത്യരാജും എത്തുന്നു. മലയാളി താരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ട്. ഒക്‌റ്റോബറിലാണ് ചിത്രത്തിന്റെ റിലീസ് ലക്ഷ്യം വെക്കുന്നത്. സംവിധായകനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജ്യോതികയുടെ സഹോദരന്‍ പങ്കാളിയായ വിയാകോം 18 എന്ന ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.

Nikhila Vimal will pair Karthi in Jeethu Joseph directorial. Jyothika and Sathyaraj in pivotal roles. Shooting progresing.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *