‘നൈറ്റ് ഡ്രൈവ്’ തിയേറ്റർ ലിസ്റ്റ് കാണാം

‘നൈറ്റ് ഡ്രൈവ്’ തിയേറ്റർ ലിസ്റ്റ് കാണാം

മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് (Vysakh) ഒരുക്കിയ പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവ്’ (Night Drive) തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത് (Indrajith), റോഷൻ മാത്യു (Roshan Mathew), അന്ന ബെൻ(Anna Ben) എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആദ്യ ഷോകൾക്ക് ശേഷം നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ഉയർന്നിട്ടുള്ളത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് കാണാം.

‘മോണ്‍സ്റ്റര്‍’ എന്നൊരു മോഹന്‍ലാല്‍ ചിത്രവും വൈശാഖ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ‘നൈറ്റ് ഡ്രൈവ്’ നിർമിച്ചത്. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.

Film scan Latest